അന്തസുള്ള കുടുംബത്തിൽ പിറന്നവർ നാടകത്തിലും സിനിമയിലും അഭിനയിക്കാൻ പോകാത്ത ഒരു കാലമുണ്ടായിരുന്നതായി പല പഴയകാല കലാകാരൻമാരും പരിഭവിച്ചു കേട്ടിട്ടുണ്ട്. അതുപോലെ തറവാടുകളിലേക്കും വീടുകളിലേക്കും നിലവാരമില്ലാത്ത കലാകാരൻമാരെ കയറ്റില്ലാത്ത കാലത്തെ കുറിച്ചും കേട്ടിട്ടുണ്ട്. എന്തായിരുന്നു പ്രശ്നം? കലാകാരൻമാരെയും കലാകാരികളേയും അഴിഞ്ഞാട്ടക്കാരായാണ് ഒരു കാലത്ത് സമൂഹം വിലയിരുത്തിയിരുന്നത്. ഒരു ഗതിയും പര ഗതിയും ഇല്ലാതെ അഷ്ടിക്ക് വക തേടി നാടകാഭിനയത്തിനും നൃത്തത്തിനും ഇറങ്ങിപ്പുറപ്പെട്ട് പോയ പെൺകുട്ടികളെ ആട്ടക്കാരികൾ എന്ന് പുഛിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. കലാകാരൻമാരായ പുരുഷ കേസരികളെ വീട്ടിൽ കയറ്റാൻ കൊള്ളില്ലെന്ന് പ്രചരിപ്പിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. ആഭാസമാരുടെ ഗണത്തിൽ കലാകാരൻമാരെയും അഴിഞ്ഞാട്ടക്കാരികളുടെ ഗണത്തിൽ കലാകാരികളേയും പരാമർശിച്ചിരുന്ന ആ തലമുറകൾ കലയ്ക്ക് മാന്യതയുള്ളതും മാന്യത ഇല്ലാത്തതും എന്നിങ്ങനെ രണ്ട് ഗണത്തിൽ തിരിച്ചാണ് സമൂഹം കൈകാര്യം ചെയ്തത്.
ആ തലമുറയെ അരക്കൻമാരെന്നോ, വിവരദോഷികളെന്നോ വിഡ്ഡികളെന്നോ സംസ്കാര ശൂന്യൻമാർ എന്നോ വിളിക്കാം. വേർതിരിവുകളും വിഭാഗീയതകളും സൃഷ്ടിക്കുന്നവരെ അല്ലാതെന്താണ് വിളിക്കേണ്ടത്? ശരിയാണ്. പക്ഷെ അവരുടെ ആ വിഭാഗീയതയുടെ മാനദണ്ഡങ്ങൾ മാറ്റി വച്ച് തുറന്ന സമീപനവുമായി ഇറങ്ങി, കലയെ വളർത്താൻ ഇറങ്ങി പുറപ്പെട്ട സാംസ്കാരിക സമൂഹം ഇന്ന് എവിടെ എത്തി?
മലയാള സിനിമ ലോകം ചുവന്ന തെരുവിനേക്കാളും കൊളംബിയൻ മയക്കുമരുന്ന് വിപണന ശൃംഘലയേക്കാളും വൃത്തികെട്ട പന്നിക്കൂടാണെന്ന് വ്യക്തമാകുന്ന കാഴ്ചയാണ് ഇപ്പോൾ ഉള്ളത്. കൂട്ടിക്കൊടുപ്പു മുതൽ മയക്ക് മരുന്ന് ഡോൺ വരെയും അന്ധവിശ്വാസം മുതൽ മതമൗലീകവാദം വരെയും വിളയുന്ന തമോഗർത്തങ്ങളും അധോലോകങ്ങളും കൊണ്ട് നിറഞ്ഞ മലയാള സിനിമാലോകത്തെ കുറിച്ച് അറിയാനുള്ളത് എല്ലാം അറിയുന്നതിൻ്റെ പതിനായിരക്കണക്ക് മടങ് ദുർഗന്ധം വമിക്കുന്നതാണ്. സ്വയം കൽപ്പിച്ച് അരുളിയ പദവികളെ സ്വന്തം ഡ്രൈവർമാരെയും സെക്രട്ടറിമാരെയും ഉപയോഗിച്ച് പ്രസിദ്ധപ്പെടുത്തി മെഗാസ്റ്റാർ, കംപ്ലീറ്റ് ആക്ടർ, ജനപ്രിയൻ, സൂപ്പർസ്റ്റാർ, മന്ത്രി സ്റ്റാർ, കേന്ദ്ര മന്ത്രിസ്റ്റാർ, കാവി സ്റ്റാർ എന്നൊക്കെയും ലേഡി സൂപ്പർ സ്റ്റാർ എന്നും ഒക്കെയും വിളിപ്പിച്ച് യുവാക്കളെ സാംസ്കാരിക മന്ദബുദ്ധികളാക്കിയതിൻ്റെ സോഷ്യൽ എഫക്ടാണ് ഈ നാറ്റം.
*ആരാണിവരെ കുടുംബത്ത് കയറ്റിയത്?* നമ്മുടെ നന്മയുള്ള സാംസ്കാരികതയുടെ പ്രചാരകൻമാരും പ്രവാചകൻമാരും പ്രതിനിധികളുമാകാൻ ആരാണിവരെ നിശ്ചയിച്ചത്?
ഇവർ തന്നെ പണം മുടക്കി ഇവർ സൃഷ്ടിച്ച പി.ആർ. ടീം കഴിഞ്ഞ 30 വർഷം കൊണ്ട് ആണ് ഈ അയോഗ്യപയലുകൾ നിങ്ങളുടെ കുടുംബത്തിനുള്ളിൽ സ്റ്റാറായി കയറി കൂടിയത്. വ്യക്തിത്വപരമായി എന്ത് യോഗ്യതയാണ് ഇവർക്കുള്ളത്.? ഓരോരുത്തരുടെയും പേഴ്സനൽ പ്രൊഫൈൽ എടുത്ത് പറഞ്ഞാൽ ഉത്തരം' O' (വട്ടപ്പൂജ്യം) ആണ്.
ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വരുമ്പോൾ സിനിമ എന്ന വ്യവസായത്തിൻ്റെ മറവിൽ നടക്കുന്ന കൂട്ടിക്കൊടുപ്പു മുതൽ തട്ടിപ്പും വെട്ടിപ്പും മയക്ക് മരുന്ന് കച്ചവടവും വരെ നൂലിഴ കീറി പരിശോധിക്കുന്ന തിരക്കിലാണ് ചാനലുകളും ഓൺലൈൻ പോർട്ടലുകകളും. സ്വകാര്യ ജീവിതത്തിൽ ആൻ്റീ ഹീറോയിസം കളിച്ചു നടന്ന അലവലാതികൾക്ക് ഹീറോയിസത്തിൻ്റെ പരിവേഷം കൊടുത്തു വളർത്തിയത് കഴിഞ്ഞ കാൽനൂറ്റാണ്ടു കൊണ്ടാണ്. മനോരോഗികളും ഞരമ്പ് രോഗികളും ഒക്കെ സിനിമാ നടനും നടിയും ആകാനും നാവ് നീട്ടി നടക്കുന്ന കാഴ്ച സാംസ്കാരിക പ്രവർത്തനമായി വ്യാഖ്യാനിക്കപ്പെട്ടു. സിനിമാനടനെ കലാ സാംസ്കാരിക നായകരാക്കി ചിത്രീകരിച്ചവർ യഥാർത്ഥ സാംസ്കാരികതയെ വ്യഭിചരിച്ച ശേഷം ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു.
ലാലേട്ടൻ, മമ്മുക്ക, തുടങ്ങിയ സ്നേഹ സമസൃണമായ വിളിപ്പേരുകൾക്ക് പിന്നിൽ നടന്ന പി.ആർ വർക്കുകൾ നൂറ് ശതമാനം സാക്ഷരതയുള്ള കേരളത്തിലെ ഉന്നത വിദ്യാഭ്യാസ നിലവാരമുണ്ടെന്ന് അവകാശപ്പെടുന്ന ജനതയ്ക്ക് ഏത് വകയിലാണ് ഭൂഷണമായത്? കലയോടുള്ള അഭിനിവേശവും ആവേശവും സാംസ്കാരിക മുന്നേറ്റമായി കരുതി അത്തരക്കാരെ പിന്തുണയ്ക്കുകയും ചുമക്കുകയും ചെയ്തത് അവരുടെ എന്ത് വ്യക്തിത്വം കണ്ടിട്ടാണ്? കലയിൽ അവരേക്കാൾ മികവുള്ളവർ എത്രയോ പേർ കല സാംസ്കാരിക രംഗത്ത് ഉണ്ടെന്ന് പരിശോധിച്ചാൽ ലക്ഷക്കണക്കിന് വരും. പല വ്യക്തിത്വ വ്യാജ പ്രൊഫൈലുകളും കുറഞ്ഞത് രണ്ട് തലമുറകളെ ഞരമ്പ് രോഗികളും ഒന്നിനും കൊള്ളാത്ത സ്വപ്നജീവികളും മാത്രമാക്കി ആരാധകരെന്ന ഒണ്ണാക്കൻമാരുടെ നിലവാരത്തിൽ എത്തിച്ചു. സിനിമയിലെ കസർത്തും കുറ്റകൃത്യവും ലഹരിയും കണ്ട് അതേപടി അനുകരിക്കാൻ ഇറങ്ങി പുറപ്പെട്ട് നാട്ടിൽ സംഘടിത ഗുണ്ടായിസവും ക്രിമിനലിസവും വളർന്നതിന് ആവേശം എന്ന സിനിമ മാത്രം ഉദാഹരണമാണ്. വർഗ്ഗീയ രാഷ്ട്രീയവും നില തെറ്റിയ വ്യക്തി ജീവിതവും കടപുഴകിയ കുടുംബ ബന്ധങ്ങളും പൊതു ശല്യമായ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും സിനിമ സ്റ്റൈലുകളുടെ അനുകരണങ്ങൾ തന്നെയാണ്. അല്ല എന്ന് തെളിയിക്കാൻ ആർക്ക് കഴിയും?
അവിഹിത ബന്ധങ്ങളും പ്രണയങ്ങളും ആരോപണ വിധേയമായ ജിഹാദുകളും ലഹരി കള്ളക്കടത്ത് കഥകളും ഒക്കെ വിശുദ്ധ വൽക്കരിക്കപ്പെട്ട സിനിമകളല്ലാതെ എന്താണ് ഏതെങ്കിലും സിനിമകളിലുള്ളത്? മനുഷ്യജീവിതത്തിലെ നോർമൽ സന്തോഷങ്ങളെ ഉത്തേജിപ്പിക്കുകയും ആസ്വാദ്യമാക്കുകയും ഓർത്ത് ചിന്തിക്കാനും ചിന്തിച്ച് ചിരിക്കാനും ചിരിച്ചു കൊണ്ട് സമ്മർദ്ദങ്ങളെ അതിജീവിക്കാനും സാധിക്കുന്ന ഒരു സന്ദേശവും ഇന്നത്തെ താരങ്ങൾക്കും സിനിമയ്ക്കും നൽകാൻ കഴിവില്ല. മനസ്സിൻ്റെ കുഴതെറ്റിയ എമ്പോക്കികൾ അടിഞ്ഞുകൂടിയ മാലിന്യ സംഭരണ കേന്ദ്രം മാത്രമാണ് ഇന്നത്തെ മലയാള സിനിമ. മയക്കുമരുന്ന് പോലെ വ്യവസായവൽ കൃതവർഗറിസത്തിൻ്റെ കമ്പനികളാണവ.
സിനിമാനടികളും നടൻമാരും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും ഡൈവേഴ്സ് ചെയ്യുന്നതും സാംസ്കാരിക ആഘോഷങ്ങളായി കൊണ്ടാടുന്നു. ഹണിയെ കാണുമ്പോൾ കുന്തിയെ ഓർമ വരുമെന്ന് പറഞ്ഞതൊട്ടി സമ്പന്നനെ പുകഴ്ത്തിൽ നടക്കുന്നു മാധ്യമങ്ങൾ. സണ്ണി ലിയോണിന് സ്വീകരണ മൊരുക്കി അർമാദിക്കുന്നു വേറൊരു കൂട്ടർ. ഇതേ ആരാധകരായ അലവലാതികളുടെ ഭാര്യയും മകളും പെങ്ങളും ഭർത്താവും മകനും ആങ്ങളയും അഛനും പ്രണയിച്ചാൽ തെറ്റ്, വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ തെറ്റ്, മറ്റൊരാളോട് സംസാരിച്ചാൽ തെറ്റ്. വലിയ സാംസ്കാരിക നിലവാര പ്രശ്നമായി അതെല്ലാം മാറും. ഇപ്പുറത്തെ വീട്ടിലെ ചേട്ടൻ അപ്പുറത്തെ വീട്ടിലെ ചേച്ചിയെ കെട്ടിപ്പിടിച്ചാൽ വ്യഭിചാരമെന്ന് പറഞ്ഞ് കൂട്ട വിചാരണയും പരിഹാസവും അവഹേളന വിഷയവും സാമൂഹിക സാംസ്കാരിക പ്രതിസന്ധിയുമാണെന്ന് വിശ്വസിക്കുന്ന കേരളത്തിലാണ് കന്നി മാസത്തിലെ നായ്ക്കളെ പോലെ എല്ലാ ദിവസവും കഴിയുന്ന സിനിമാക്കാരുടെ സാംസ്കാരികതയെ മഹത്തരമെന്ന് വാഴ്ത്തുന്ന കോമഡി അരങ്ങേറുന്നത്. എന്നിട്ടത്തരം വാതിലിൽ മുട്ടുകാരും എണ്ണത്തോണികളും മായ നടീനടൻമാർ മുഖ്യമന്ത്രിമാർക്കൊപ്പം വിരുന്നുണ്ണുന്നു, പ്രധാനമന്ത്രിക്കൊപ്പം ചർച്ച നടത്തുന്നു, അവാർഡുകൾ വാങ്ങുന്നു, പത്രങ്ങളിൽ കോളമെഴുതുന്നു, വിഷുവിനും ഈസ്റ്ററിനും ക്രിസ്മസിനും, ഓണത്തിനും മുഹറത്തിനും മഹത്തായ സാംസ്കാരിക പ്രഭാഷണങ്ങൾ നടത്തുകയും സന്ദേശങ്ങൾ നൽകുകയും പ്രത്യേക അഭിമുഖങ്ങളിലൂടെ സാംസ്കാരിക ധാർമികതയെ കുറിച്ച് വാ തുറന്നു പിടിച്ചു ഇളിച്ചു കൊണ്ട് തള്ളിമറിക്കുകയും ചെയ്യുന്നു... അതൊക്കെ സഹിക്കാം.പക്ഷെ ആത്മീയതയും ആദ്ധ്യാത്മികതയും നിറഞ്ഞ ക്ഷേത്ര മുറ്റങ്ങളിലും പള്ളിപ്പറമ്പുകളിലും നിസ്കാര മൈതാനങളിലും വന്ന് പുണ്യവും ഭക്തിയും ആത്മീയ ആദ്ധ്യാത്മികതയുമൊക്കെ തട്ടി വിടുന്നതാണ് ഏറ്റവും ദുർഗന്ധം നിറഞ്ഞ കോമഡി..... ഇവരെയൊക്കെ വിളിച്ചു കൊണ്ടുവന്ന് ചുമന്നു നടക്കുന്ന ഭക്ത ശിരോമണികളെയാണ് ആദ്യം ചവിട്ടി പുറത്താക്കേണ്ടത്. ദുർമാതൃകകളാണ് ഇവറ്റകൾ.
ഒരു സ്ത്രീയും പുരുഷനും കിടക്ക പങ്കിടുന്നതും ഒന്നിച്ചിരുന്ന് ചായ കുടിക്കുന്നതും ഒക്കെ മനസിലാക്കാം. പക്ഷെ അതൊരു ദിന കൃത്യമായി നിത്യചര്യയായി കിട്ടുന്നവർക്കെല്ലാമൊപ്പം .അനുഷ്ഠാനമായി കൊണ്ടു നടക്കുന്നത് വീരത്തമല്ല, രോഗമാണ്, നല്ല ഒന്നാന്തരം മാനസിക രോഗം. അതിനെ ഹീറോയിസമായി കരുതി ചുമന്നു നടക്കുന്നവരെ ആദ്യ ശിലായുഗം മുതൽ നാളിതുവരെ മനോരോഗിയും സാമൂഹിക വിരുദ്ധരും ക്രിമിനലുമായി മാത്രമേ കണക്കാക്കിയിട്ടുള്ളൂ.
(തുടരും)
/ കെ.കെ.വൈശമ്പായനൻ /
How do the underdogs become cultural heroes?